Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ ഖാനെ അറസ്റ് ചെയ്തു

മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ മുംബൈ പൊലീസ് അറസ്റ് ചെയ്തു. സല്‍മാന്‍ സ്വമേധയാ കീഴടങ്ങിയതാണെന്നും പറയപ്പെടുന്നു.

സല്‍മാനെ അറസ്റ് ചെയ്തതാണെന്ന് പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ നിതിന്‍ കുമാര്‍ സിംഗ് ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സല്‍മാന്‍ ഖാനെ അറസ്റ് ചെയ്തത്.

304ാം വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യയ്ക്കാണ് സല്‍മാനെ അറസ്റ് ചെയ്തതിരിക്കുന്നത്. സാധാരണ നിലയില്‍ ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. 10 വര്‍ഷത്തെ തടവുമുതല്‍ ജീവപര്യന്തം തടവ് വരെ ലഭിക്കാം.

സമ്പരായവര്‍ക്ക് നിയമം കയ്യിലെടുക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് സല്‍മാന്‍ ഖാന്റെ അറസ്റെന്ന് സല്‍മാനെതിരെ ഹൈക്കോടതിയില്‍ പരാതി നല്കിയ മഹാനഗര്‍ പത്രത്തിന്റെ പത്രാധിപര്‍ നിഖില്‍ വാഗലെ പറഞ്ഞു.

സപ്തംബര്‍ 28നാണ് സല്‍മാന്‍ ഖാന്റെ അറസ്റില്‍ കലാശിച്ച സംഭവമുണ്ടായത്. അശ്രദ്ധമായി കാറോടിച്ചത് മൂലം തെരുവില്‍ ഉറങ്ങുകയായിരുന്ന ഒരാളെ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നിഖില്‍ വാഗലെയുടക്കം മൂന്ന് പേര്‍ ഹൈക്കോടതിയില്‍ പരാതി നല്കിയിരുന്നു.

ഈ പരാതി പരിഗണിച്ച ഹൈക്കോടതി സല്‍മാന്‍ ഖാനെതിരെ മരിച്ചയാള്‍ക്ക് 10 ലക്ഷവും ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് മൂന്ന് ലക്ഷവും സാരമായി പരിക്കേല്ക്കാത്തവര്‍ക്ക് 1.5 ലക്ഷം വീതവും നല്കാന്‍ വിധിച്ചിരുന്നു.

അറസ്റ് ചെയ്ത സല്‍മാന്‍ ഖാനെ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+