കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ മാലിന്യ വൈദ്യുത പദ്ധതി

  • By Super
Google Oneindia Malayalam News

കൊച്ചി: മാലിന്യങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു പദ്ധതി സ്ഥാപിക്കാനായി കൊച്ചി കോര്‍പ്പറേഷന്‍ ഗ്രീന്‍ സിറ്റി ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറിലേര്‍പ്പെടും.

ന്യൂസിലാന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡഫിള്‍ വാട്സ് ആന്റ് കിംഗിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം നടത്തുന്ന കമ്പനിയാണ് ഗ്രീന്‍ സിറ്റി. പദ്ധതി സംബന്ധിച്ച് ഗ്രീന്‍ സിറ്റിയുടെയും ഡബിള്‍ വാട്സിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി കൊച്ചി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദിനേശ് മണിയും പ്രതിപക്ഷ നേതാവ് എന്‍. വേണുഗോപാലും ഹെല്‍ത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സീനുലാലും കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തി.

75 കോടി ചെലവില്‍ നിര്‍മിക്കുന്ന വൈദ്യുതിപദ്ധതിയില്‍ ദിവസേന കുറഞ്ഞത് അഞ്ച് മെഗാവാട്ട് വൈദ്യുതി മാലിന്യം ഉപയോഗിച്ചുണ്ടാക്കും. പദ്ധതി നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് കമ്പനി തന്നെയായിരിക്കും.

വൈദ്യുതി വില്‍ക്കാനുള്ള അവകാശം കമ്പനിയ്ക്കുണ്ടാവും. സംസ്ഥാന സര്‍ക്കാരും കമ്പനിയുമായി പ്രത്യേക വൈദ്യുതി വാങ്ങല്‍ കരാറിലേര്‍പ്പെടും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

പദ്ധതി സ്ഥാപിക്കുന്നതിനായി 14 ഏക്കറോളം ഭൂമി കോര്‍പ്പറേഷന്‍ കമ്പനിയ്ക്ക് വാടകയ്ക്ക് നല്‍കും. ബ്രഹ്മപുരത്തെ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പദ്ധതിയ്ക്കായി നല്‍കുന്നത്. ദിവസേന കുറഞ്ഞത് 700 ടണ്‍ മാലിന്യം മുടങ്ങാതെ എത്തിക്കാമെന്നും കോര്‍പ്പറേഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചി നഗരത്തില്‍ എല്ലാ ദിവസവും 350 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്ട്. ഇത്രയും അളവ് മാലിന്യം നഗരത്തിന് പുറത്തും ഉണ്ടാവുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി നഗരത്തിലുണ്ടാവുന്ന മാലിന്യത്തില്‍ അറുപത് ശതമാനത്തിലേറെ കോര്‍പ്പറേഷന് നീക്കം ചെയ്യാനാവുന്നില്ല. നഗരത്തില്‍ കൊതുക് ശല്യവും ദുര്‍ഗന്ധവും പെരുകാന്‍ ഇത് കാരണമാവുന്നുണ്ട്. പദ്ധതി നിലവില്‍ വരുന്നതോടെ കൊച്ചി നഗരത്തെ ദുര്‍ഗന്ധപൂരിതമാക്കുന്ന മാലിന്യപ്രശ്നത്തില്‍ നിന്ന് നഗരത്തിന് രക്ഷപ്പെടാനാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X