ആട് ചത്തത് അന്വേഷിയ്ക്കും
കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിലെ സിവില്‍ സപ്ലൈസിന്റെ ഭക്ഷ്യധാന്യ ഗോഡൗമ് വളപ്പില്‍ മേഞ്ഞ ആടുകള്‍ ചത്തത് അന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
ഗോഡൗണില്‍ നിന്ന് ലോറിയിലേയ്ക്ക് കയറ്റുമ്പോള്‍ വീണ അരിയും മറ്റും തിന്ന ആടുകളാണ് ചത്തതെന്നാണ് ആരോപണം. ഈ അരിയില്‍ വിഷമുണ്ടെന്നാണ് പറയുന്നത്. ഈ ആരോപണത്തെതുടര്‍ന്ന് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം നിറുത്തി വച്ചിരിയ്ക്കുകയാണ്.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍ എസ് പുലികേശി സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കും. ചത്ത ആടുകളെ പോസ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. മരണകാരണം കണ്ടെത്താന്‍ ആടുകളുടെ ശരീര ഭാഗങ്ങള്‍ ബാംഗ്ലൂരിലെ പരീക്ഷണശാലയിലേയ്ക്ക് അയച്ചിരിയ്ക്കുകയാണ്.
റേഷന്‍ കട ഉടമകള്‍ ഗോഡൗണില്‍ നിന്ന് അരി എടുക്കുന്നതും നിറുത്തിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications