അനിലിനെ കസ്റഡിയില്‍ നല്കിയ നടപടി റദ്ദാക്കി
കൊച്ചി: വ്യാജരേഖക്കേസില്‍ ശോഭന ജോര്‍ജ്ജ് എംഎല്‍എയുടെ പിഎ അനില്‍ പി. ശ്രീരംഗത്തെ പൊലീസ് കസ്റഡിയില്‍ വിട്ട തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. കേസിലെ രണ്ടാംപ്രതിയാണ് അനില്‍ പി. ശ്രീരംഗം.
ജസ്റിസ് എന്‍. കൃഷ്ണന്‍നായരാണ് ഒക്ടോബര്‍ ഏഴിന് ഈ വിധി പ്രസ്താവിച്ചത്. അനിലിനെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്ത ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വിധി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വേണ്ട നടപടികളെടുക്കാനും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ഈ വിധിയുടെ പകര്‍പ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പ്രത്യേക ദൂതന്‍ വശം അയച്ചു.
വ്യാജരേഖക്കേസില്‍ പൊലീസ് പീഡിപ്പിക്കുന്നതായി പറഞ്ഞ് പത്ര-പവര്‍ത്തകന്‍ എസ്. ചന്ദ്രമോഹന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ഇനി തന്നെ ചോദ്യം ചെയ്യാവൂ എന്നാണ് ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്.
വ്യാജരേഖക്കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതുമുഴുവന്‍ സത്യമാണെന്നു തെളിയിക്കാന്‍ ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏതു സ്ഥാപനത്തിലും പോളിഗ്രാഫ് ടെസ്റിനോ മറ്റു പരീക്ഷണത്തിനോ തയാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ ഹര്‍ജി ഒക്ടോബര്‍ എട്ട് ചൊവാഴ്ച പരിഗണിയ്ക്കും.












Click it and Unblock the Notifications