കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭന മാതൃഭൂമിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജ് മാതൃഭൂമി ദിനപ്പത്രത്തിന് വക്കീല്‍ നോട്ടീസ് അയച്ചു.

മാതൃഭൂമി ശോഭനയെക്കുറിച്ച് പ്രസിദ്ധീകരിയ്ക്കുന്ന ഫീച്ചര്‍ മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ്. ശോഭന ഇതാ ഇവിടെവരെ എന്ന പേരില്‍ മാതൃഭൂമി ഒക്ടോബര്‍ ആറ് ഞായറാഴ്ചമുതല്‍ ഒരു ഫീച്ചര്‍ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്.

എഡിറ്റര്‍, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ് നല്‍കിയത്. തുടര്‍ന്നും ഫീച്ചര്‍ പ്രസിദ്ധീകരിച്ചാല്‍ കേസ് നല്‍കുമെന്ന് കാണിച്ചാണ് വക്കീല്‍ നോട്ടീസ്. ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചതിന് മാപ്പ് ചോദിയ്ക്കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭന ഒരിയ്ക്കല്‍ ശോഭന കോഴി കൃഷി നടത്തിയിരുന്നു എന്ന് ആദ്യ ലേഖനത്തില്‍ പറയുന്നുണ്ട്. ഇതാണ് മാനഹാനിയ്ക്ക് കാരണമായി ശോഭന ചൂണ്ടിക്കാണിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X