മന്ത്രി രാഘവനെതിരെ മുരളീധരന്‍
പാലക്കാട്: സഹകരണമന്ത്രി എം. വി. രാഘവനെതിരെ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു.
മന്ത്രിയെന്ന നിലയിലുള്ള രാഘവന്റെ ചില നടപടികളില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്ന് മുരളി വാര്‍ത്താ ലേഖകരോട് പറഞ്ഞു. സഹകരണ മേഖലയിലെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസാണെന്ന കാര്യം മറന്നുകൊണ്ട് രാഘവന്‍ പ്രവര്‍ത്തിക്കരുത്. കോണ്‍ഗ്രസിന് വിശാല മനസ്കതയുള്ളതു കൊണ്ടാണ് ഘടകകക്ഷികളെ വലിപ്പചെറുപ്പമില്ലാതെ കാണുന്നത്. അത് ദൗര്‍ബല്യമായി എടുക്കരുത്.
കോണ്‍ഗ്രസിനെ കുറച്ചുകൂടി വിശ്വാസത്തിലെടുക്കാന്‍ മന്ത്രി രാഘവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാശ്രയ സഹകരണസംഘം സംബന്ധിച്ചും ജില്ലാ ബാങ്ക് നിയമനം സംബന്ധിച്ചും കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. സര്‍ക്കാരിന്റെ നയങ്ങളുമായി യോജിച്ചു പോവുന്നതാവണം മന്ത്രിയുടെ പ്രവര്‍ത്തനം.
ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച നടക്കുന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications