പാഴ്സല്‍ തര്‍ക്കം തീര്‍ന്നു: വിതരണം ഉടന്‍
കൊച്ചി: ഓണക്കാലത്ത് ബന്ധുക്കള്‍ക്കയച്ച പാഴ്സലുകള്‍ ഇപ്പോഴെങ്കിലും വീട്ടുകാര്‍ക്ക് കിട്ടുമല്ലോയെന്ന് ഗള്‍ഫ് മലയാളികള്‍ക്ക് ആശ്വസിക്കാം. യുഎഇ യുടെയും കേരളത്തിന്റെയും പോസ്റല്‍ അധികൃതര്‍ തമ്മിലുള്ള തര്‍ക്കം മൂലം കഴിഞ്ഞ നാലു മാസമായി കൊച്ചി തുറമുഖത്ത് കെട്ടിക്കിടക്കുകയായിരുന്ന 28 കണ്ടെയ്നറുകളിലായി വന്ന പാഴ്സലുകള്‍ വിതരണം ചെയ്യാന്‍ ഒടുവില്‍ തീരുമാനമായി.
ഇതില്‍ 10 കണ്ടെയ്നറുകള്‍ യുഎഇ പോസ്റല്‍ കാര്‍ഗോ അധികൃതര്‍ കൊച്ചിയിലെ പോസ്റല്‍ അധികൃതര്‍ക്ക് വിതരണത്തിനായി എത്തിച്ചുകഴിഞ്ഞു.
ഇന്ത്യന്‍ പോസ്റല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം യുഎഇ പോസ്റല്‍ വകുപ്പ് ഒരു പ്രത്യേക പദ്ധതിയനുസരിച്ചാണ് ഈ പാഴ്സലുകള്‍ കപ്പല്‍ വഴി അയച്ചത്. സാധാരണ വിമാനത്തില്‍ അയക്കാറുള്ള പാഴ്സലുകള്‍ ഈ പുതിയ പദ്ധതി വഴി കപ്പലില്‍ അയക്കുകയായിരുന്നു. ഈ പാഴ്സലുകള്‍ക്ക് യുഎഇ അധികൃതര്‍ക്ക് ആര് കടത്തുകൂലിയടക്കമുള്ള നികുതി നല്കും എന്ന കാര്യത്തിലാണ് തര്‍ക്കമുയര്‍ന്നത്. ഇത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നും പാഴ്സലുകള്‍ എത്തിച്ചാല്‍ അത് വിതരണം ചെയ്യുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും കൊച്ചിയിലെ പോസ്റല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം യുഎഇ പോസ്റല്‍ കാര്‍ഗോ അധികൃതര്‍ തന്നെ 10 കണ്ടെയ്നറുകള്‍ കൊച്ചി പോസ്റല്‍ അധികൃതര്‍ക്ക് വിതരണത്തിനായി എത്തിക്കുകയായിരുന്നു. ഈ പാഴ്സലുകള്‍ കപ്പലില്‍ അയച്ചതിന്റെ കടത്തുകൂലിയും മറ്റും യുഎഇ പോസ്റല്‍ കാര്‍ഗോ അധികൃതര്‍ തന്നെ യുഎഇ സര്‍ക്കാരില്‍ അടച്ചിരിക്കാമെന്ന് കരുതുന്നു.
കസ്റംസ് പരിശോധനകള്‍ തീര്‍ന്നാലുടന്‍ ഈ പാഴ്സലുകള്‍ മേല്‍വിലാസക്കാര്‍ക്ക് അയച്ചുതുടങ്ങുമെന്ന് കൊച്ചി പോസ്റ്മാസ്റര്‍ ജനറല്‍ പി.സി. ബാബുരാജ് പറഞ്ഞു. ഗള്‍ഫിലുള്ള മലയാളികള്‍ കേരളത്തിലെ ബന്ധുക്കള്‍ക്ക് അയച്ച സമ്മാനങ്ങളാണ് ഈ പാഴ്സലുകളില്‍ അധികവും. ഓണാഘോഷത്തിന് മുമ്പ് കേരളത്തില്‍ കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് ഗള്‍ഫ് മലയാളികള്‍ ഈ സമ്മാനങ്ങള്‍ വീട്ടിലേക്ക് അയച്ചത്.












Click it and Unblock the Notifications