ശോഭനയുടെ ആത്മകഥ പുറത്തിറങ്ങുന്നു
തിരുവനന്തപുരം: പല പ്രമുഖ നേതാക്കള്‍ക്കുമെതിരെ നിശിത പരാമര്‍ശങ്ങള്‍ നടത്തുന്ന ശോഭനാ ജോര്‍ജിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ഞാന്‍ നേരിട്ട അിപരീക്ഷണങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ പത്രപ്രവര്‍ത്തകനായ ടോണി ചിറ്റേട്ടുകളമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
പാപ്പിയോണ്‍സ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥ ഈയാഴ്ച പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
എ. കെ. ആന്റണിയ്ക്കും വി. എം. സുധീരനും ബാലകൃഷ്ണപിള്ളയ്ക്കുമെതിരെ വിമര്‍ശനത്തിന്റെ അമ്പുകള്‍ തൊടുത്തുവിടുന്ന ആത്മകഥയില്‍ ശോഭന തന്നെ രാഷ്ട്രീയത്തില്‍ വലുതാക്കിയ ലീഡര്‍ക്ക് വേണ്ടി രക്തം ചിന്തുവാന്‍ തയ്യാറാണെന്നും പറയുന്നു.
ഞാന്‍ നേരിട്ട പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും മറ്റൊരു പെണ്‍കുട്ടിക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവില്ല. സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് എതിര്‍പ്പ് നേരിടേണ്ടി വരിക. പക്ഷേ എന്റെ ശത്രുക്കള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയായിരുന്നു. - ശോഭന ആത്മകഥയില്‍ പറയുന്നു.
താനുമായി അടുത്ത ബന്ധമുണ്ടായിരുന്ന വി. എം. സുധീരന്‍ ആ ബന്ധം മുതലെടുത്തുവെന്നും 95ല്‍ കരുണാകരന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സുധീരന്‍ നടത്തിയ പ്രസ്താവനയില്‍ വലിയൊരു ആത്മവഞ്ചനയുടെ കഥയുണ്ടെന്നും ശോഭന വെളിപ്പെടുത്തുന്നു.
ചെങ്ങന്നൂര്‍ ബോട്ട് ജെട്ടി വിവാദത്തില്‍ തന്നെ പരിഹസിച്ച ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെയും ആത്മകഥയില്‍ ആഞ്ഞടിക്കുന്നുണ്ട്.
കെട്ടിചമച്ചുണ്ടാക്കിയ ഐ എസ് ആര്‍ ഒ ചാരകേസിനെ തുടര്‍ന്ന് ലീഡര്‍ക്ക് നഷ്ടപ്പെട്ട ഒന്നര വര്‍ഷത്തെ ഭരണം തിരിച്ചുപിടിക്കുക തന്റെ വാശിയാണെന്ന് ശോഭന പറയുന്നു.












Click it and Unblock the Notifications