വൈദ്യുതി നിരക്ക് കൂട്ടണം: യുഡിഎഫ്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് 40 ശതമാനം വര്‍ധിപ്പിക്കണമെന്ന് യുഡിഎഫ് ഉന്നതാധികാര സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച കോവളത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഈയൊരു പോംവഴി മാത്രമേയുള്ളൂവെന്നും യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പക്ഷെ നിരക്ക് മിതമായ തോതില്‍ മാത്രമേ വര്‍ധിപ്പിക്കാവൂ എന്ന് താക്കീതും നല്കിയിട്ടുണ്ട്. വ്യവസായമേഖലയില്‍ യൂണിറ്റിന് 80 പൈസ വീതം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേ സമയം മാസം 40 യൂണിറ്റ് വൈദ്യുതി വരെ മാത്രം ഉപയോഗിക്കുന്നവരെ വൈദ്യുതി നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇനി തിരുവനന്തപുരത്ത് ഒക്ടോബര്‍ 8,9 തീയതികളില്‍ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രി എ.കെ. ആന്റണി, കെ. കരുണാകരന്‍, മറ്റ് മന്ത്രിമാര്‍, യുഡിഎഫ് ഘടകകക്ഷിനേതാക്കള്‍, കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം തുടരുകയാണ്.












Click it and Unblock the Notifications