Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്‍ ലാദന്റെ ഓഡിയോ ടേപ്പ് വീണ്ടും

കെയ്റോ, ഈജിപ്ത്: താലിബാന്‍ നേതാവ് ഒസാമ ബിന്‍ ലാദന്റെ ഒരു ഓഡിയോ ടേപ്പ് അല്‍ ജസീറ ടിവി ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച സംപ്രേഷണം ചെയ്തു. ദൈവത്തിന്റെ യുവത്വങ്ങള്‍ യുഎസിനെതിരെ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്ന് ഈ ടേപ്പില്‍ ഒസാമ ബിന്‍ ലാദന്‍ താക്കീത് നല്കുന്നു.

മുസ്ലിംങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ യുഎസ് അവസാനിപ്പിക്കുന്നതുവരെ ഈ പ്രത്യാക്രമണം തുടരുമെന്നും ഒസാമ ബിന്‍ ലാദന്‍ മുന്നറിയിപ്പ് നല്കുന്നു. നിങ്ങളുടെ ആക്രമണവും അടിച്ചമര്‍ത്തലും അവസാനിപ്പിക്കുന്നതുവരെ ദൈവത്തിന്റെ യുവത്വങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ഭീതി നിറയ്ക്കും, നിങ്ങളുടെ സാമ്പത്തികജീവനെ താറുമാറാക്കും- യുഎസിനോടുള്ള അഭിസംബോധനയില്‍ ലാദന്‍ പറയുന്നു.

ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നോ അതോ മരിച്ചോ എന്ന് സ്ഥിരീകരിക്കാനാവാതെ യുഎസ് പ്രതിരോധവിദഗ്ധര്‍ കുഴങ്ങുന്നതിനിടയിലാണ് ഈ ഓഡിയോ ടേപ്പ് നാടകീയമായി സംപ്രേഷണം ചെയ്യപ്പെട്ടത്. ഈ ടേപ്പിനോട് യുഎസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+