Get Updates
Get notified of breaking news, exclusive insights, and must-see stories!

അബു സലിമിനെ വിട്ടുകിട്ടും: സിബിഐ

ദില്ലി: പോര്‍ച്ചുഗലില്‍ ഇന്റര്‍പോള്‍ പിടികൂടിയ അധോലോക നായകന്‍ അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിഐ മേധാവി പി.സി. ശര്‍മ്മ അറിയിച്ചു. ഈ ദൗത്യത്തിനായി പോര്‍ച്ചുഗലിലെ ലിസ്ബണിലേക്കയച്ച മൂന്നംഗ സിബിഐ സംഘം മടങ്ങിയെത്തിയ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ എട്ട് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശര്‍മ്മ.

ലിസ്ബണില്‍ നിന്ന് മടങ്ങിയെത്തിയ സിബിഐ സംഘം അവിടുത്തെ അനുഭവങ്ങള്‍ വിശദീകരിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു സംഘത്തെ കൂടി ലിസ്ബണിലേക്ക് അയക്കാന്‍ കഴിയുമെന്നും കരുതുന്നതായി ശര്‍മ്മ പറഞ്ഞു.

1993ലെ മുംബൈ സ്ഫോടനപരമ്പരയിലെ മുഖ്യപ്രതിയായ അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടേണ്ടതിന്റെ ആവശ്യകത പോര്‍ച്ചുഗല്‍ സര്‍ക്കാരിന് മനസ്സിലായിട്ടുണ്ട്. അബു സലിമിനെ വിട്ടുകിട്ടാന്‍ ഇന്ത്യ അതിവേഗത്തില്‍ പ്രതികരിച്ചതിനെ പോര്‍ച്ചുഗല്‍ അധികൃതര്‍ അഭിനന്ദിച്ചു. ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ച് പോര്‍ച്ചുഗലിന് സിബിഐ സംഘം വിശദവിവരങ്ങള്‍ നല്കി. പോര്‍ച്ചുഗലിലെ നിയമം സംബന്ധിച്ച് പരമാവധി വിവരങ്ങള്‍ സിബിഐ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ രണ്ട് നിയമങ്ങളും കണക്കിലെടുത്ത് എങ്ങിനെ അബു സലിമിനെ വിട്ടുകിട്ടുമെന്ന കാര്യമാണ് ഇന്ത്യ ചിന്തിക്കുന്നത്. - ശര്‍മ്മ വിശദീകരിച്ചു.

പോര്‍ച്ചുഗലിലെത്തിയ സിബിഐ സംഘത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്. രണ്ടാഴ്ച ലിസ്ബണില്‍ ചെലവഴിച്ച ശേഷം കഴിഞ്ഞ ദിവസമാണ് സിബിഐ സംഘം ഇന്ത്യയില്‍ എത്തിയത്.

കൊലപാതകം, പണാപഹരണം, കള്ളരേഖയുണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 71 ഓളം കേസുകളില്‍ പ്രതിയായ അബു സലിമിന്റെ കുറ്റകൃത്യങ്ങളുടെ പട്ടിക ഇന്ത്യ പോര്‍ച്ചുഗീസിന് കൈമാറിയിട്ടുണ്ട്. മറ്റൊരു നിയമം നിലനില്ക്കുന്ന രാജ്യത്ത് പിടിക്കപ്പെട്ട കുറ്റവാളിയെയാണ് നാം വിട്ടുകിട്ടാന്‍ ശ്രമിക്കുന്നത്. അവരുടെ നിയമങ്ങളെ നമ്മള്‍ അങ്ങേയറ്റം ബഹുമാനിക്കേണ്ടതുണ്ട്. ഇതിന് ധാരാളം സമയമെടുക്കും.- അദ്ദേഹം പറഞ്ഞു.

സലിമിനെ നാടുകടത്താനുള്ള ഇന്ത്യയുടെ അപേക്ഷ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. സലിമിന് വധശിക്ഷ നല്കാതിരിക്കാനുള്ള സാധ്യതകളെപ്പറ്റി ഇന്ത്യയില്‍ ആഭ്യന്തര- നിയമ മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിവരികയാണ്. വധശിക്ഷ നല്കില്ലെന്ന ഉറപ്പുള്ള രാജ്യത്തേക്ക് മാത്രമേ ഒരു കുറ്റവാളിയെ നാടുകടത്താവൂ എന്ന് യൂറോപ്യന്‍ യൂണിയന്‍ നിയമം അനുശാസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+