കശ്മീരില്‍ വോട്ടെടുപ്പിനിടെ അക്രമം; 3 മരണം
ദോദ: ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബര്‍ എട്ട് ചൊവാഴ്ച തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയും മരിച്ചിട്ടുണ്ട്.
ദോദയിലെ ടൗണ്‍ ഹാളിനടുത്തുള്ള പോളിംഗ് ബൂത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടത്. കുറഞ്ഞത് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 7.20 ഓടെയായിരുന്നു ആക്രമണം.
ലഷ്കാര്‍-എ-തോയിബയില്‍ പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. അവസാന ഘട്ട വോട്ടെടുപ്പാണ് കശ്മീരില്‍ നടക്കുന്നത്.












Click it and Unblock the Notifications