മഹാദേവസ്വാമിയെ ദൂതനായി അയയ്ക്കും
ബാംഗ്ലൂര്‍: നാഗപ്പയുടെ മോചനത്തിനായി വീരപ്പനുമായി സന്ധിസംഭാഷണം നടത്താന്‍ ജനതാദള്‍ (യു) പ്രാദേശിക നേതാവായ മഹാദേവസ്വാമിയെ അയയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.
മഹാദേവസ്വാമിയെയും കൊളത്തൂര്‍ മണിയെയും എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ദൂതരായി അയയ്ക്കണമെന്നാണ് വീരപ്പന്‍ മൂന്നാമത്തെ കസെറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജയലിലില്‍ കഴിയുന്ന കൊളത്തൂര്‍ മണിയെ കൂടി മഹാദേവസ്വാമിയോടൊപ്പം അയക്കുന്നതു സംബന്ധിച്ച നിയമവശങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
മഹാദേവസ്വാമി നാഗപ്പയുടെ ഉറ്റ അനുനായിയാണ്. ദൂതനായി പോവാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തെ വീരപ്പന്റെ അടുത്തേക്ക് അയക്കാന്‍ ഒരുക്കമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന കാര്‍ഗെ വ്യക്തമാക്കി.
കര്‍ണാടക സര്‍ക്കാരിന്റെ പ്രതികരണം ആകാശവാണിയിലൂടെ വീരപ്പനെ അറിയിക്കും. നാഗപ്പയുടെ മോചിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗുണവല്‍ വനമേഖലയില്‍ നിന്ന് പൊലീസുകാരെ പിന്‍വലിച്ചിട്ടുണ്ട്.












Click it and Unblock the Notifications