Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരു. വിമാനത്താവളത്തില്‍ വെടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയേറ്റ് മൂന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഒക്ടോബര്‍ എട്ട് ചൊവാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ആഭ്യന്തരടെര്‍മിനലില്‍ മൂന്നു തവണ വെടിപൊട്ടിയത്. ഡ്യൂട്ടി മാറുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നാണ് സംസ്ഥാന സ്പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അബദ്ധത്തിലാണെങ്കില്‍ മൂന്ന് തവണ വെടിപൊട്ടേണ്ട കാര്യമില്ലെന്നും ഇവര്‍ വിലയിരുത്തുന്നു.

ഇതില്‍ എസ്ഐ മാരായ വിനോദിനും ജെയിംസിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ഇരുവരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയേറ്റ കോണ്‍സ്റബിള്‍ എസ്. കുമാറിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ വെടിപൊട്ടിയതിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് കമ്മീഷണര്‍ രാജന്‍ സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+