അയോധ്യ; നിയമനിര്‍മാണം വേണം: സിംഗാള്‍
തിരൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതു സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതില്‍ പാര്‍ലമെന്റ് പരാജയപ്പെടുകയാണെങ്കില്‍ ക്ഷേത്രനിര്‍മാണത്തിനായി വി എച്ച് പി ദേശീയവ്യാപകമായി പ്രചാരണം നടത്തുമെന്ന് വി എച്ച് പി നേതാവ് അശോക് സിംഗാള്‍ പറഞ്ഞു.
ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു സിംഗാള്‍. അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം പാര്‍ലമെന്റ് ഇതുസംബന്ധിച്ച നിയമനിര്‍മാണം നടത്തുകയാണ്.
രാമന്റെ ജനനസ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുക എന്നത് വിശ്വാസത്തിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ കോടതിയുടെ ഇടപെടലിലൂടെ ഈ പ്രശ്നം പരിഹരിക്കാനാവില്ല.
രാമക്ഷേത്രം നിര്‍മിക്കുന്നതിനായി പൊതു അഭിപ്രായ രൂപീകരണം നടത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ത്രിസൂത്രി പ്രചാരണ പരിപാടിയില്‍ രണ്ട് കോടിയോളം ജനങ്ങള്‍ പങ്കെടുക്കും.
നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുന്ന ഓര്‍ഡിനന്‍സിന് രൂപം കൊടുക്കാനുള്ള എഐഎഡിഎം കെയുടെ തീരുമാനം ധീരമായ ഒരു ചുവടുവെപ്പാണ്. മറ്റുള്ളവര്‍ക്ക് മേല്‍ വിശ്വാസം അടിച്ചേല്പിക്കുന്നത് കുറ്റകൃത്യമാണ്. മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഇത്തരം നിയമനിര്‍മാണം നടത്തണം.
അയോധ്യാ പ്രശ്നത്തില്‍ സുപ്രിം കോടതി വിധി തങ്ങള്‍ക്കെതിരാണെങ്കിലും അംഗീകരിക്കുമെന്ന സയ്യിദ് ഷഹാബുദ്ദീന്റെ പ്രസ്താവനയെ പരാമര്‍ശിച്ച് ഷഹാബുദ്ദീന് മുസ്ലിങ്ങളുടെ പേരില്‍ സംസാരിക്കാനുള്ള യാതൊരു അവകാശവുമില്ലെന്ന് സിംഗാള്‍ പറഞ്ഞു. ഷഹാബുദ്ദീന്‍ മുസ്ലിങ്ങളുടെ വക്താവല്ല. മുസ്ലിങ്ങളുടെ പിന്തുണ ഷഹാബുദ്ദീനില്ല. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പോലുള്ള സംഘടനകള്‍ക്ക് മാത്രമേ ഈ വിഷയത്തില്‍ അഭിപ്രായം പറയാനാവൂ.
വി എച്ച് പി അന്തര്‍ദേശീയ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയ സിംഗാളിനോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications