സ്വകാര്യ മേഖലയില്‍ ജലവൈദ്യുത പദ്ധതിയ്ക്ക് അനുമതി
തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ ഉദാര വ്യവസ്ഥകളോടെ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ എട്ട് ചൊവാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ മേഘലയില്‍ ജല വൈദ്യുതി പദ്ധതി തുടങ്ങുന്നതിന് തത്വത്തില്‍ ഐക്യമുന്നണി യോഗം ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള യു ഡി എഫ് ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയിന്മേല്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍ അടുത്ത വര്‍ഷം മുതല്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കണം. ധാതുമണല്‍ ഖനനനത്തിനുള്ള പാട്ടത്തുക വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications