വൈദ്യുതി നിരക്ക് കൂട്ടിയാല്‍ സമരം: സി പി എം
തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയുടെ തീരുമാനമനുസരിച്ച് സര്‍ക്കാര്‍ വൈദ്യതി നിരക്ക് കൂട്ടിയാല്‍ സമരം ചെയ്യുമെന്ന് സി പി എമ്മും ബി ജെ പിയും.
ഐക്യജനാധിപത്യമുന്നണി നിര്‍ദ്ദേശം അനുസരിച്ച് ഗാര്‍ഹിക-വ്യാവസായിക ഉപഭോക്താക്കള്‍ക്ക് വന്‍തോതിലാണ് വൈദ്യുതി നിരക്ക് കൂട്ടിയിരിയ്ക്കുന്നതെന്ന് സി പി എം സെക്രട്ടറി പിണറായി വിജയന്‍ ഒരു പ്രസ്ഥാവനയില്‍ ആരോപിച്ചു.
വൈദ്യുതി നിരക്ക് വന്‍തോതില്‍ കൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ ജനവികാരം താങ്ങാനാവാതെ അതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയായിരുന്നു. ഇപ്പോള്‍ ഒരുമാസം പോലും കഴിയുന്നതിന് മുമ്പ് വീണ്ടും വര്‍ദ്ധന കൊണ്ടുവന്നിരിയ്ക്കുകയാണ് ഇത് ഒട്ടും തന്നെ കുറഞ്ഞ വര്‍ദ്ധനയല്ല. സി പി എമ്മിന്റെ പ്രസ്താവനയില്‍ പിണറായി വിജയന്‍ വ്യക്തമാക്കി. ഏഷ്യന്‍ വികസന ബാങ്കിന്റെ നിബന്ധനയ്ക്ക് വിധേയമായാണ് വൈദുതി നിരക്ക് കൂട്ടുന്നതെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications