ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി
തിരുവനന്തപുരം: തനിനിറം മുന്‍ ലേഖകനും വ്യാജരേഖാക്കേസിലെ നാലാംപ്രതിയുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒക്ടോബര്‍ എട്ട് ചൊവാഴ്ചയാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്.
തന്നെ ക്രൈംബ്രാഞ്ചിന്റെ കസ്റഡിയില്‍ വിട്ടുകൊടുത്താല്‍ ശാരീരികമായി പീഡിപ്പിക്കുമെന്ന് ജയചന്ദ്രന്‍ അഭിഭാഷകന്‍ മുഖേന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഇതിനകം പലതവണ ചോദ്യം ചെയ്തതാണ്. ഇനിയും തന്നെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ക്രൈംബ്രാഞ്ചിനെ തടയാന്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം നല്കണമെന്നും ജയചന്ദ്രന്‍ അപേക്ഷിച്ചു.
എന്നാല്‍ കോടതി ഈ വാദമുഖങ്ങളെ തള്ളിക്കൊണ്ട്, മുന്‍കൂര്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്ന് വിധിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ് ഭയന്ന് ഒളിവില്‍ കഴിയുകയാണ് ജയചന്ദ്രന്‍.
അതേ സമയം രാഷ്ട്രദീപിക ലേഖകന്‍ ചന്ദ്രമോഹന്‍ തന്നെ പൊലീസ് പീഡിപ്പിക്കുന്നതായി പറഞ്ഞ് നല്കിയ ഹര്‍ജിയും ഹൈക്കോടതി ചൊവാഴ്ച പരിഗണിച്ചു. ഈ ഹര്‍ജിയില്‍ കോടതി വിധി പറയുന്നതുവരെ ചന്ദ്രമോഹനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.












Click it and Unblock the Notifications