മാതാ അമൃതാനന്ദമയിക്ക് ഗാന്ധി-കിങ് അവാര്‍ഡ്
ജനീവ: സമാധാനത്തിനുള്ള ഗാന്ധി-കിങ് അവാര്‍ഡ് മാതാ അമൃതാനന്ദമയിക്ക് യു എന്നില്‍ നടന്ന ചടങ്ങില്‍ നല്‍കി.
മഹാത്മാഗാന്ധിയുടെയും മാര്‍ട്ടിന്‍ ലൂതര്‍കിങിന്റെയും പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ലഭിക്കുന്ന നാലാമാത്തെയാളാണ് മാതാ അമൃതാനന്ദമയി. യു എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേല, ശാസ്ത്രജ്ഞനായ ജയിന്‍ ഗുഡാള്‍ എന്നിവരാണ് മറ്റ് മൂന്ന് പേര്‍.
യു എന്നില്‍ നടന്ന ലോകവനിതാ മത ആധ്യാത്മിക നേതാക്കളുടെ സമ്മേളനത്തിനാണ് അമൃതാനന്ദമയിക്ക് അവാര്‍ഡ് നല്‍കിയത്.
അവാര്‍ഡ് ദാന ചടങ്ങിന് ശേഷം മാതൃത്വത്തിന്റെയും പ്രേമത്തിന്റെയും ശക്തി എന്ന വിഷയത്തെ കുറിച്ച് അമൃതാനന്ദമയി പ്രഭാഷണം നടത്തി.












Click it and Unblock the Notifications