സ്വകാര്യ മേഖലയില്‍ ധാതുഖനന പദ്ധതിയില്ല
തിരുവനന്തപുരം: ധാതുഖനന പദ്ധതികള്‍ സ്വകാര്യ മേഖലയ്ക്കോ വിദേശ കമ്പനികള്‍ക്കോ നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. യു ഡി എഫ് ഏകോപന സമിതി യോഗം നേരത്തേ ഇതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ കെ ആന്റണിയാണ് ഇത് വ്യക്തമാക്കിയത്.
പൊതുമേഖലയിലും സംയുക്ത മേഖലയിലും മാത്രമേ ധാതുഖനനപദ്ധതികള്‍ അനുവദിക്കേണ്ടതുള്ളൂവെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചത്.
സംസ്ഥാനത്തിന്റെ മൊത്തം ധാതുസമ്പത്തിന്റെ 0.1 ശതമാനം മാത്രമാണ് കഴിഞ്ഞ 50 വര്‍ഷമായി വിനിയോഗിച്ചത്. സംസ്ഥാനത്തിന്റെ ധാതുസമ്പത്ത് കയറ്റുമതി ചെയ്യാന്‍ അനുവദിച്ചുകൂടാ.
പുതിയ ധാതുഖനന പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പരിശോധിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ പൂര്‍ണമായും സുതാര്യമായിരിക്കണം.
സംസ്ഥാനത്തെ ധാതു നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരു വിജ്ഞാപനം പുറപ്പെടുവിക്കാനും സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications