ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തണം: പത്മരാജന്‍
തിരുവനന്തപുരം: ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി മറ്റൊരു പ്രവര്‍ത്തനശൈലി കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷന്‍ സി.വി. പത്മരാജന്‍ പറഞ്ഞു. ഒക്ടോബര്‍ എട്ട് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളോട് വിട പറയണം. പാര്‍ട്ടിക്ക് പൊതുവേദികളുള്ളതിനാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയില്ല. കോണ്‍ഗ്രസിലെ വ്യത്യസ്ത ഗ്രൂപ്പുകള്‍ ഏതെങ്കിലും പദ്ധതിയുടെയോ ആദര്‍ശങ്ങളുടെയോ പേരിലല്ല പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കും അത്തരം വ്യത്യസ്തത അവകാശപ്പെടാനില്ല. - പത്മരാജന്‍ പറഞ്ഞു.
ഇനി അച്ചടക്കലംഘനത്തെ പാര്‍ട്ടി ഗൗരവമായി കാണും. അച്ചടക്കസമിതി നിലവില്‍ വന്നതോടെ കേരളത്തില്‍ വിവിധ ഗ്രൂപ്പുകള്‍ രഹസ്യയോഗം ചേരില്ലെന്ന് പറയാനാവില്ല. പക്ഷെ എല്ലാം മാധ്യമങ്ങളോട് തുറന്നുപറയുന്ന ശൈലി അവസാനിപ്പിക്കും. - പത്മരാജന്‍ അഭിപ്രായപ്പെട്ടു.
മന്ത്രിമാരെയും എംഎല്‍എമാരെയും അടക്കം ഈ സമിതി നിരീക്ഷിക്കും. ശോഭനാ ജോര്‍ജ്ജ് പ്രശ്നം സമിതി ഉടനെ പരിഗണിക്കും. - പത്മരാജന്‍ പറഞ്ഞു.












Click it and Unblock the Notifications