Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതിസംഘടനകളെ എതിര്‍ക്കും: പിണറായി

തിരുവനന്തപുരം: ജാതിവിദ്വേഷം മൂര്‍ച്ഛിപ്പിക്കുന്ന ഏത് സംഘടനകളെയും എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒക്ടോബര്‍ എട്ട് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിവിദ്വേഷം മൂര്‍ച്ഛിപ്പിക്കാന്‍ ആര് ശ്രമിച്ചാലും എതിര്‍ക്കും. എസ്എന്‍ഡിപി എന്തിന് വേണ്ടി നിലകൊള്ളണമോ അതിന് എതിരായ നിലപാടാണ് എസ്എന്‍ഡിപി എടുക്കുന്നത്. ജാതി വിദ്വേഷമോ, മതവിദ്വേഷമോ ആരായാലും എതിര്‍ക്കും. ശ്രീനാരായണ ഗുരു എടുത്ത നിലപാടിന് വിരുദ്ധമായ നിലപാടാണ് വെള്ളാപ്പള്ളി എടുക്കുന്നത്. - അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടി ആര്‍ക്കും എതിരെ ഊരുവിലക്കോ ഉപരോധമോ ഏര്‍പ്പെടുത്തിയിട്ടില്ല. മലബാറാകെ മോചിപ്പിക്കും എന്ന പ്രഖ്യാപനവുമായാണല്ലോ വെള്ളാപ്പള്ളിയുടെ വരവ്. ഇതിന് മുമ്പ് ജാതി ഇളക്കിവിടാന്‍ ശ്രമിച്ചവരുടെ അനുഭവം ഓര്‍ത്താല്‍ നല്ലതാണെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+