വിമാനം അടിയന്തിരമായി ഇറക്കി
കൊച്ചി: എയര്‍ ഇന്ത്യയുടെ മുംബൈ-കൊച്ചി-ബഹ്റിന്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.
ഒക്ടോബര്‍ ആറ് ഞായറാഴ്ച രാത്രി 8.30നാണ് വിമാനം അടിയന്തിരമായി ഇറക്കേണ്ടിവന്നത്. 13 ജീവനക്കാരുള്‍പ്പെടെ 179 പേര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം അടിയന്തിരമായി ഇറക്കുന്നതിന് മുമ്പ് വിമാനത്തിന്റെ യന്ത്രങ്ങളിലൊന്നിന് സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റില്‍ നിന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ സന്ദേശം ലഭിച്ചു.
ഒരു മണിക്കൂര്‍ വൈകിയാണ് വിമാനമെത്തിയത്. കൊച്ചിയില്‍ നിന്ന് ബഹ്റിനിലേക്ക് 110 യാത്രക്കാര്‍ വിമാനത്തില്‍ പോവാനായുണ്ടായിരുന്നു.
യാത്ര തടസപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ വിവിധ ഹോട്ടലുകളില്‍ താമസിപ്പിച്ചു.












Click it and Unblock the Notifications