തോട്ടം തൊഴിലാളി പ്രശ്നം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ യോഗം വിളിക്കുന്നു. ഒക്ടോബര്‍ എട്ട് ചൊവാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചതാണ് ഇക്കാര്യം.
ഒക്ടോബര്‍ 21നായിരിക്കും യോഗമെന്നും തീരുമാനിച്ചിട്ടുണ്ട്. ട്രേഡ് യൂണിയന്‍ നേതാക്കള്‍, തോട്ടമുടമകള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരെ ചര്‍ച്ചയ്ക്ക് ക്ഷണിക്കും. തോട്ടം തൊഴിലാളികളുടെ ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇവര്‍ക്ക് അടിയന്തരമായി സഹായമെത്തിക്കേണ്ടതുണ്ട്. മറ്റ് മേഖലകളിലെ കര്‍ഷകരും തൊഴിലാളികളും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും തോട്ടം തൊഴിലാളികളുടെ പ്രശ്നം അങ്ങേയറ്റം പരിതാപകരമാണ്. യോഗത്തില്‍ തൊഴിലാളികളെ സഹായിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും. - മുഖ്യമന്ത്രി പറഞ്ഞു.
തേയിലയുടെയും കാപ്പിയുടെയും വിലയിടിവ് തൊഴിലാളികളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications