Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപിക്ക് സിപിഎം ഉപരോധം

വടകര: സിപിഎം വിട്ട് എസ്എന്‍ഡിപി ശാഖകള്‍ രൂപീകരിക്കുന്നവര്‍ക്കെതിരെ സിപിഎം ആക്രമണമുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ എടുക്കുന്നു. ചിലര്‍ക്കെതിരെ ഉപരോധവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിപിഎം വിട്ട് എസ്എന്‍ഡിപിയില്‍ പോയാല്‍ പിന്നെ നാട്ടില്‍ കയറ്റില്ലെന്നതാണ് ചിലയിടങ്ങളിലെ സിപിഎം നിലപാട്.

സിപിഎം വിട്ട മുള്ളമ്പലത്തെ നാല് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ കഴിഞ്ഞ അഞ്ചു മാസമായി വീട് വിട്ട് വടകരയില്‍ കഴിയുകയാണ്. എസ്എന്‍ഡിപിയോഗം നേതാവ് വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ശാഖ രൂപീകരിച്ചത്. എസ്എന്‍ഡിപിക്ക് ശക്തികുറഞ്ഞ മലബാര്‍ മേഖലയില്‍ തന്റെ വേരുകള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് വെള്ളാപ്പള്ളി.

മുന്‍ സിപിഎം പ്രവര്‍ത്തകരായ മുള്ളമ്പത്ത് ശാഖാ എസ്എന്‍ഡിപി പ്രസിഡന്റ് ഉപ്പുമ്മല്‍ ചന്ദ്രന്‍, സെക്രട്ടറി അനില്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനില്‍ , രാജേഷ് എന്നിവരാണ് അഞ്ചു മാസം മുമ്പ് ശാഖ രൂപീകരിച്ച ശേഷം നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്നത്. എസ്എന്‍ഡിപി ശാഖാ പ്രവര്‍ത്തനത്തിനിറങ്ങിയതു മുതല്‍ ഇവരുടെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതായും പറയുന്നു. ചന്ദ്രന്റെ ബാറ്ററിക്കട, അനിലിന്റെ വര്‍ക്ക്ഷോപ്പ് എന്നിവ തല്ലിത്തകര്‍ത്തു. ഇവരോട് മുള്ളമ്പലത്ത് വരരുതെന്ന് സിപിഎം നേതാക്കള്‍ വിലക്കിയിരിക്കുന്നതിനാല്‍ വീടുവിട്ട് വടകരയില്‍ കഴിയുകയാണ് നാല് പേരും.

സിപിഎമ്മിന്റെ ഈ നിലപാടുകളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 11ന് സിപിഎംവിരുദ്ധ ധര്‍ണ്ണ സംഘടിപ്പിക്കുകയാണ് എസ്എന്‍ഡിപി. ഇതോടെ സിപിഎം-എസ്എന്‍ഡിപി സംഘര്‍ഷം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+