കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി: പ്രൈവറ്റ് വിദ്യാര്‍ഥികളെ ബാധിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രായപരിധിയില്‍ ഇളവനുവദിക്കുന്ന നിയമം റദ്ദാക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന പ്രൈവറ്റ് വിദ്യാര്‍ഥികളെ ബാധിക്കും. ഇതിനകം എസ്എസ്എല്‍സിയെഴുതാന്‍ തയ്യാറെടുത്തു കഴിഞ്ഞ, പല കാരണങ്ങളാല്‍ പഠനം തുടരാനാവാതെ പോയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പുതിയ സര്‍ക്കാര്‍ തീരുമാനം ഇരുട്ടടിയായി.

ആഗസ്ത് ഒന്നിന് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പക്ഷെ പരീക്ഷാ ഫീസ് അടയ്ക്കാനും രജിസ്ട്രേഷനുമായി അധികൃതരെ സമീപിച്ചപ്പോള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ ഇതേ കുറിച്ച് അറിയുന്നത്. മറ്റ് പിന്നാക്കവിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രായപരിധി സംബന്ധിച്ച ആനുകൂല്യമാണ് എടുത്തുകളയുന്നത്. ഇത് പൊടുന്നനെ എടുത്തുകളയുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെയാണ് ഇരുട്ടിലാക്കുക.

17 വയസ് പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം, അഞ്ച് മാസം, 29 ദിവസത്തിന്റെ ഇളവ് നല്‍കിയിരുന്നു. പുതിയ വിജ്ഞാപന പ്രകാരം ഇത് രണ്ട് വര്‍ഷമായി കുറച്ചിരിക്കുകയാണ്.

2002-2003ല്‍ താഴ്ന്ന ക്ലാസുകളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളെയും 2002-2003ല്‍ പഠനം നിര്‍ത്തിയ വിദ്യാര്‍ഥികളെയും എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് വിജ്ഞാപനത്തിലെ ഒരു ഭാഗത്തില്‍ പറയുന്നു. ഇതും വലിയൊരു വിഭാഗം വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X