മിന്നലേറ്റ് പത്ത് മരണം
തിരുവനന്തപുരം: കേരളത്തില്‍ മിന്നലേറ്റ് ഏഴ് സ്ത്രീകളടക്കം പത്ത് പേര്‍ മരിച്ചു.
മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേര്‍ വീതവും പത്തനംതിട്ടയിലും കോഴിക്കോടും രണ്ടുപേര്‍ വീതവുമാണ് മരിച്ചത്. വിവിധ സ്ഥലങ്ങളിലായി ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മലപ്പുറത്ത് കാവനൂര്‍ സ്റാഞ്ചിക്കൈയില്‍ ഇളയൂര്‍ മുണ്ടക്കാപ്പറമ്പന്‍ സൈനബ(24), തിരൂര്‍ പറവണ്ണ പച്ചാട്ടിരി മുറിവഴിക്കല്‍ കണ്ണാത്ത് ബഷീറിന്റെ മകള്‍ മറിയം(16), പെരിയമ്പലം തച്ചമ്പലം പുറായി കൊടക്കാടന്‍ രാമന്റെ ഭാര്യ സൗമിനി(41), തൃശൂര്‍ മാള പൂവത്തുശേരി കുളവേലിപ്പടി സത്യാനന്ദന്റെ ഭാര്യ ശോഭ(45), അയിനിക്കത്താഴം വിരുത്തി തിലകന്റെ ഭാര്യ അമ്മിണി(42), ചേറ്റുവ തുണ്ടയില്‍ ദാസന്റെ ഭാര്യ റൂബി(38), പത്തനംതിട്ട പൂവത്തൂര്‍ മുട്ടാണില്‍ കമലഹാസന്‍(48), നെടുമണ്‍കാവ് വടക്കേവീട്ടില്‍ സജി (34), കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടയ്ക്കല്‍ കിഴക്കേ കല്ലിടുമ്പില്‍ വേലായുധന്‍(32), കോടഞ്ചേരി നെല്ലിപ്പൊയിലിനടുത്ത് കുരങ്ങന്‍പാറ കുറൂര്‍ ഔസേപ്പിന്റെ മകള്‍ അന്നക്കുട്ടി(50) എന്നിവരാണ് മരിച്ചത്. കനത്ത മഴയ്ക്കിടയിലുണ്ടായ മിന്നലേറ്റാണ് ഇവര്‍ മരിച്ചത്.












Click it and Unblock the Notifications