സിപിഎം അക്രമങ്ങളെ നേരിടും: വെള്ളാപ്പള്ളി
കൊല്ലം: സിപിഎം അക്രമങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്ന് എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍. അതേ സമയം തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ എട്ട് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സിപിഎമ്മിന്റെ ഭാഗത്ത് നിന്നാണ് ഈ ഭീഷണി. അക്രമരാഷ്ട്രീയം കൊണ്ട് ഇനിയും നിലനില്ക്കാന്‍ കഴിയുമെന്ന് സിപിഎം വിശ്വസിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലബാര്‍ മേഖലയില്‍ താന്‍ പണം നല്കി സിപിഎമ്മില്‍ നിന്ന് ആളുകളെ എസ്എന്‍ഡിപിയിലേക്ക് കൊണ്ടുവരികയാണെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന് ആളെക്കൂട്ടാനാണ് താന്‍ ശ്രമിക്കുന്നതെന്ന പ്രചാരണവും ശരിയല്ല. വടക്കേമലബാറില്‍ എസ്എന്‍ഡിപിയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കഴിയില്ല. - വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ കക്ഷിയുണ്ടാക്കില്ലെന്നും പകരം രാഷ്ട്രീയശക്തിയായി വളരാനായിരിക്കും ശ്രമിക്കുകയെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ബ്രാഹ്മണരല്ലാത്തവര്‍ക്കും ക്ഷേത്രങ്ങളില്‍ പൂജചെയ്യാമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലമേല്‍ശാന്തി ലിസ്റ് റദ്ദാക്കി പുതിയ ലിസ്റ് തയ്യാറാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സിപിഎം അക്രമങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 11ന് 100 കേന്ദ്രങ്ങളില്‍ ഉപവാസം നടത്തും.












Click it and Unblock the Notifications