Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുസ്മൃതി പിന്തുടരേണ്ടതില്ലെന്ന് വിഎച്ച്പി

തൃശൂര്‍: ഇന്നത്തെ സാഹചര്യത്തില്‍ ഹിന്ദുക്കള്‍ മനുസ്മൃതി പിന്തുടരേണ്ടതില്ലെന്ന് വി എച്ച് പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയ പറഞ്ഞു.

സന്ന്യാസി സംഘമായ ധര്‍മ സന്‍സദ് മനുസ്മൃതി പിന്തുടരേണ്ടതില്ലെന്നും അത് ഹിന്ദുമതത്തിലെ സ്മൃതികളില്‍ ഒന്ന് മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുന്നു തൊഗാഡിയ.

ഹിന്ദുമതത്തില്‍ ഒരു സ്മൃതിയും അന്തിമമല്ല. ഒരു പ്രത്യേക സ്മൃതി പിന്തുടരുന്നതില്‍ തെറ്റുമില്ല. മനുസ്മൃതിയ്ക്കെതിരെ പ്രചാരണം നടത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി ഹിന്ദു മതത്തിലെ സന്യാസിമാര്‍ മനുസ്മൃതിയ്ക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഒരു പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും തൊഗാഡിയ പറഞ്ഞു.

അബ്രാഹ്മണര്‍ക്ക് ക്ഷേത്രപൂജാരികളാവാമെന്ന സുപ്രിം കോടതി വിധിയെ തൊഗാഡി സ്വാഗതം ചെയ്തു. അബ്രാഹ്മണര്‍ പൂജാരികളാവുന്നതിന് വി എച്ച് പി പ്രോത്സാഹനം നല്‍കും.

രാജ്യത്തെ എല്ലാ മദ്രസകളിലും ജിഹാദ് എന്ന ആശയമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. മുസ്ലിം അല്ലാത്തവരോടുള്ള വെറുപ്പാണ് മദ്രസകള്‍ കുട്ടികളില്‍ വളര്‍ത്തുന്നത്. മദ്രസകള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ഇത്തരം പഠനം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയോ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+