വൈദ്യുതി നിരക്ക് വര്‍ധന എഡിബിയെ ഭയന്ന്
തിരുവനന്തപുരം: എ ഡി ബിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ യുഡിഎഫ് തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
എ ഡി ബി വായ്പ ലഭിക്കുന്നത് വൈകുന്നതില്‍ ആശങ്കയുള്ളതുകൊണ്ടാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തുന്നത്. എഡിബി വ്യവസ്ഥകളെല്ലാം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറയുന്നുണ്ടെങ്കിലും വ്യവസ്ഥകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാവുന്നില്ല.
ഒക്ടോബര്‍ എട്ട് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
വനംമന്ത്രി സുധാകരന്‍ വനംമാഫിയയ്ക്ക് വഴങ്ങുകയാണ്. പൂയംകുട്ടിയില്‍ വനംഭൂമി കയ്യേറ്റം നടക്കുന്നുണ്ടെന്ന് സമ്മതിച്ച സുധാകരന്‍ നാല് മാസം കഴിഞ്ഞിട്ടും കയ്യേറ്റത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പാലക്കാട്ട് വനം വകുപ്പിന്റെ സ്റോര്‍ റൂമില്‍ നിന്ന് ചന്ദനത്തടിയും തൈലവും കാണാതായ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് വനംവകുപ്പ് പിടിച്ചെടുത്ത 300 കിലോഗ്രാം ചന്ദനത്തൈലം കോടതിയിലെത്തിച്ചപ്പോള്‍ വെള്ളമാക്കി മാറ്റിയ ഉദ്യോഗസ്ഥനെയാണെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications