കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ എക്സൈസ് തീരുവ കുറച്ചേക്കും

  • By Super
Google Oneindia Malayalam News

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയില്‍ രണ്ട് ശതമാനം കുറവ് വരുത്താന്‍ കേന്ദ്രം ആലോചിക്കുന്നു.

ഇതുണ്ടായാല്‍ ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് രൂപവരെ ഡിസലിനും പെട്രോളിനും വിലക്കുറവ് ഉണ്ടായേയ്ക്കും.

ഒക്ടോബര്‍ ഒമ്പത് ബുധനാഴ്ച പെട്രോളിയം മന്ത്രി രാംനായികും ധനകാര്യമന്ത്രി ജസ്വന്ത്സിംഗും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇതുംസബന്ധിച്ച് ചര്‍ച്ച ചെയ്യും. യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി എ. ബി. വാജ്പേയി തിരിച്ചെത്തിയ ശേഷമേ അന്തിമതീരുമാനം കൈകൊള്ളുകയുള്ളൂ.

എക്സൈസ് തീരുവ കുറച്ചാല്‍ പെട്രോളിനും ഡീസലിനും വില വര്‍ധനയുണ്ടാവുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഭാരമുണ്ടാവില്ല. ഓയില്‍ കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

ഇതുസംബന്ധിച്ച രാംനായിക്കും ജസ്വന്ത്സിംഗും കഴിഞ്ഞ മാസം ചര്‍ച്ച നടത്തിയിരുന്നു.

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ മാറ്റമുണ്ടാവുന്നത് അനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോള്‍, ഡീസല്‍ വില പുനര്‍നിര്‍ണയിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇങ്ങനെ പുനര്‍നിര്‍ണയിക്കുമ്പോള്‍ വില കൂടുന്നത് ഉപഭോക്താവിന് ഭാരം വരുത്തിവെക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X