Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്ത് നിരാഹാര സമരത്തിന്

ചെന്നൈ: കര്‍ണാടകം തമിഴ്നാടിന് കാവേരി വെള്ളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 12 ശനിയാഴ്ച തമിഴ് താരം രജനീകാന്ത് നിരാഹാരസത്യാഗ്രഹം നടത്തും.

ഒക്ടോബര്‍ 12ന് നെയ്വേലിയില്‍ തമിഴ് ചലച്ചിത്ര വ്യവസായ പ്രവര്‍ത്തകര്‍ റാലി നടത്താനിരിക്കെയാണ് അതേ ദിവസം രജനീകാന്ത് ചെന്നൈയില്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. കര്‍ണാടകം കാവേരി വെള്ളം നല്‍കും വരെ കര്‍ണാടകത്തിന് വൈദ്യുതി നല്‍കുന്നത് നിര്‍ത്തണമെന്ന് നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടാണ് റാലി നടത്തുന്നത്.

റാലി കൊണ്ട് യാതൊരു നേട്ടവുമുണ്ടാവില്ലെന്ന് രജനീകാന്ത് പറഞ്ഞു. പ്രത്യേകിച്ച് ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ മുന്നില്‍ റാലി നടത്തുന്നത് പ്രഹസനമാണ്. എങ്ങനെയാണ് കര്‍ണാടകത്തിന് വൈദ്യുതി നല്‍കുന്നത് നിര്‍ത്താനാവുക? ഇത്തരം പ്രക്ഷോഭ പരിപാടികള്‍ നടത്തുമ്പോള്‍ കര്‍ണാടകത്തില്‍ താമസിക്കുന്ന 40 ലക്ഷത്തോളം തമിഴരുടെ ജീവന്‍ സംരക്ഷിക്കുന്നതിനെ കുറിച്ച് കൂടി ആലോചിക്കേണ്ടതുണ്ട്.

താന്‍ നേരത്തെ നടത്തിയ പ്രസ്താവന ശരിയായി മനസിലാക്കിയ ഡി എം കെ പ്രസിഡന്റ് എം. കരുണാനിധിയോട് നന്ദിയുണ്ട്. തന്നോടൊപ്പം ചേരാന്‍ താത്പര്യമുള്ളവര്‍ക്ക്, അത് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒഫ് കോമേഴ്സ് ആയാലും സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്സ് അസോസിയേഷനായാലും നിരാഹാര സമരത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് രജനീകാന്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+