സല്‍മാന്‍ ഖാന്റെ കാര്‍ മലയാളിയുടേത്?
മുംബൈ: സല്‍മാന്‍ ഓടിച്ച കാര്‍ കാസര്‍ഗോട്ട് താമസിച്ച അബ്ദൂള്‍ റഹിം എന്ന ആളിന്റേതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയെങ്കിലും അയാളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലാന്റ് ക്രീസെര്‍ വാഹനം വാങ്ങാന്‍ എങ്ങനെയാണ് പണം നല്‍കിയതെന്ന് ചോദിച്ചപ്പോഴാണ് കേരളത്തില്‍ താമസിച്ചിരുന്ന അബ്ദുള്‍ റഹിമിന്റേതാണ് കാറെന്ന് സല്‍മാന്‍ വെളിപ്പെടുത്തിയത്. എവിടെനിന്നാണ് കാര്‍ വാങ്ങിയതെന്നും സല്‍മാന് പറയാനായില്ല.
ബിനാമിയായി കാര്‍ സ്വന്തമായി വച്ചതിന് പൊലീസ് സല്‍മാനെതിരെ മറ്റൊരു കേസ് കൂടി എടുത്തേയ്ക്കും.
ഇത് സല്‍മാന്‍ ഖാന് അധോലോകവുമായി ബന്ധമുണ്ടെന്ന് സംശയം ഉണര്‍ത്തുന്നു എന്ന് മുംബൈ പൊലീസ് പറയുന്നു. ഇത് അറിയാനായി വിശദമായ ചോദ്യം ചെയ്യല്‍ നടത്താന്‍ പൊലീസ് ഉദ്ദേശിയ്ക്കുന്നുണ്ട്.
റിമാന്‍ഡിലായ സല്‍മാന്‍ സാധാരണ തടവുകാരെ പാര്‍പ്പിയ്ക്കുന്ന ക്രഫോര്‍ഡ് മാര്‍ക്കറ്റിലെ ലോക്കപ്പിലാണ്. തറയില്‍ കിടക്കുകയും പൊതു കക്കൂസ് ഉപയോഗിയ്ക്കുകയും വേണം. വീട്ടില്‍ നിന്നുള്ള ഭക്ഷണം നല്‍കാന്‍ പൊലീസ് അനുവദിയ്ക്കുന്നില്ല. യാതൊരു പ്രത്യേക പരിഗണനയും നല്‍കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications