സല്‍മാന്റെ കാര്‍ മോഷ്ടിച്ചതെന്ന് സംശയം
മുംബൈ: സല്‍മാന്‍ ഖാന്‍ അപകടത്തില്‍ പെട്ട കാര്‍ മോഷ്ടിച്ചതാണോയെന്ന് പൊലീസിന് സംശയം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ച്ഛഗന്‍ ഭുജ്പാലാണ് ഈ സംശയം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.
മുംബൈ തുറമുഖത്ത് നിന്ന് മോഷ്ടിയ്ക്കപ്പെട്ട 32 വാഹനങ്ങളില്‍ ഒന്നാണിതെന്നാണ് കരുതുന്നതെന്നാണ് ഉപ മുഖ്യമന്ത്രി പറയുന്നത്. കാസര്‍ഗോഡുള്ള അബ്ദുള്‍ റഹിമിന്റേതാണ് കാര്‍ എന്നാണ് സല്‍മാന്‍ ഖാന്‍ പൊലീസിനോട് പറഞ്ഞത്. പക്ഷേ പൊലീസിന് ഇങ്ങനെ ഒരാളെ കണ്ടെത്താനായില്ല.
നടന്‍ ചുങ്കി പാണ്ഡെയുടെ അനുജന്‍ ചിക്കി പാണ്ഡെയാണത്രെ ഈ വാഹനം സല്‍മാന് വിറ്റത്.
എന്നാലും കാര്‍ സംബന്ധിച്ച് ഒട്ടേറെ ദുരൂഹതകള്‍ ബാക്കിയാണ്. ചിക്കി പാണ്ഡെയില്‍ നിന്ന് വാങ്ങിയതാണെങ്കില്‍ എന്തിനാണ് കാറിന്റെ ഉടമസ്ഥത അബ്ദുള്‍ റഹിമിനാണെന്ന് സല്‍മാന്‍ പറഞ്ഞത്.
കാര്‍ സല്‍മാന് അധോലോകവുമായി ബന്ധമുണ്ടെന്ന് വരാന്‍ ഇടയാക്കുമെന്നതുകൊണ്ട് ഇത് കേസിനെ വഴിതിരിച്ച് വിടാനുള്ള തന്ത്രമാണോയെന്ന് സംശയമുണ്ട്. പക്ഷേ ഈ കേസില്‍ കാര്യമായ അന്വേഷണം നടക്കണം എന്ന് പ്രത്യേക താല്പര്യമുള്ള ആളാണ് ച്ഛഗന്‍ ഭുജ്പാല്‍. കേസന്വേഷണം നേരേയല്ല എന്ന് തോന്നിയ ഭുജ്പാല്‍ അന്വേഷണം ഉന്നത പൊലീസ് ഉദ്വോഗസ്ഥരെ ഏല്പിച്ചിരുന്നു.












Click it and Unblock the Notifications