തമിഴ്നാട്ടില്‍ ബന്ദ് പൂര്‍ണ്ണം
ചെന്നൈ: കര്‍ണാടകം കാവേരീജലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാപാര്‍ട്ടികളും സംയുക്തമായി ആഹ്വാനം ചെയ്ത തമിഴ്നാട് ബന്ദ് പൂര്‍ണ്ണം.
രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ബന്ദ്. ഭരണകക്ഷിയായ എ ഐ എ ഡി എം കെയും പ്രതിപക്ഷകക്ഷിയായ ഡി എം കെയും ബന്ദില്‍ പങ്കെടുക്കുന്നുണ്ട്.
സൂപ്രീംകോടതി വിധിയുണ്ടായിട്ടും കര്‍ണാടകം വെള്ളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
പൊതുവാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല. ഓഫീസുകള്‍ ഒന്നും പ്രവര്‍ത്തിയ്ക്കുന്നില്ല. പൊതുജീവിതം ആകെ തകരാറിലായിരിയ്ക്കുകയാണ്. എല്ലാപാര്‍ട്ടികളും ബന്ദിലുള്ളതുകൊണ്ട് അനിഷ്ടസംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. തമിഴ്നാട്ടിലേയ്ക്ക് തീവണ്ടികള്‍ ഒന്നും ഓടുന്നില്ല. എല്ലാ തീവണ്ടികളും പ്രധാന സ്റേഷനുകളില്‍ നിറുത്തിയിട്ടിരിയ്ക്കുകയാണ്. വൈകീട്ട് ആറ് മണിയ്ക്ക് ശേഷം യാത്ര തുടരും.
വിമാന ഗതാഗതത്തിന് തടസ്സം നേരിട്ടില്ല. പക്ഷേ വാഹനങ്ങള്‍ ഇല്ലാത്തതുകൊണ്ട് യാത്രക്കാര്‍ വിമാനത്താവളത്തിലേയ്ക്ക് യാത്രചെയ്യാന്‍ വിഷമിയ്ക്കുന്നു.












Click it and Unblock the Notifications