എസ് എന്‍ ഡി പി യെ പ്രവര്‍ത്തിയ്ക്കാന്‍ സി പി എം അനുവദിയ്ക്കണം
തിരുവനന്തപുരം: മലബാറില്‍ എസ് എന്‍ ഡി പിയുടെ പ്രവര്‍ത്തനത്തെ സി പി എം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നോക്കിനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ഒക്ടോബര്‍ 10 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സി പി എം ഉള്‍പ്പെടെയുള്ള മറ്റെല്ലാ സംഘടനകളെയും പോലെ മലബാറില്‍ പ്രവര്‍ത്തിക്കാന്‍ എസ് എന്‍ ഡി പിയ്ക്കും അവകാശമുണ്ട്. വ്യക്തികളുടെയോ സംഘടനകളുടെയോ പ്രവര്‍ത്തനത്തെ തടയാന്‍ ഒരു സംഘടനയ്ക്കും അവകാശമില്ല.
എത്രയോ കാലമായി കേരളത്തിലെ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ് എന്‍ ഡി പി. മലബാറിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം എസ് എന്‍ ഡി പി വ്യാപിപ്പിക്കുമ്പോള്‍ അതിനെ തടായാന്‍ ശ്രമിക്കരുത്. ജനങ്ങള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications