Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ഓര്‍ഡിനന്‍സിനെതിരെ ആര്‍ച്ച് ബിഷപ്പ്

തിരുവനന്തപുരം: മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരെ ക്രിസ്തുമത നേതൃത്ത്വവും മുസ്ലിം സംഘടനകളുടെ നേതൃത്ത്വവും രംഗത്തെത്തി. കേരളാ കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സും മുസ്ലിം ലീഗുമാണ് കേരളത്തില്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

തമിഴ്നാട് സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിയന്ത്രണ ഓര്‍ഡിനന്‍സ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കേരള കത്തോലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ചെയര്‍മാനും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു.

ഏത് മതവും സ്വീകരിക്കാനുള്ള അവകാശം പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുതരുന്നുണ്ട്. ഭരണഘടനാ വിരുദ്ധമായ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് മാര്‍ വര്‍ക്കി വിതയത്തില്‍ ആവശ്യപ്പെട്ടു.

മതം മാറ്റം നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സാണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയിരിയ്ക്കുന്നത്.

അപകടകരമായ ഒരു നീക്കമാണ് തമിഴ്നാട് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഈ ഓര്‍ഡിനന്‍സ് ദുരുപയോഗം ചെയ്തേക്കാം.

മതപരിവര്‍ത്തന നിയന്ത്രണ ഓര്‍ഡിനന്‍സിനെ മുസ്ലി ലീഗും ശക്തമായി വിമര്‍ശിച്ചു. സംഘ്പരിവാറിനെയും ബി ജെ പിയെയും തൃപ്തിപ്പെടുത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് ഈ ഓര്‍ഡിനന്‍സെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+