ഇ-പോസ്റ് കേരളത്തില്‍
തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ ഇ-പോസ്റ് സംവിധാനം കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരള സര്‍ക്കിള്‍ ചീഫ് പോസ്റ് മാസ്റര്‍ ജനറല്‍ കെ. എന്‍. കെ. കാര്‍ത്തികേയന്‍ അറിയിച്ചു.
കമ്പ്യൂട്ടറില്‍ നിന്നും ഏത് വിലാസത്തിലേക്കും ഇ-പോസ്റ് വഴി കത്തയക്കാം. പോസ്റ് ഓഫീസുകളില്‍ നിന്നും ലഭ്യമാവുന്ന പ്രീ-പെയിഡ് കാര്‍ഡുകള്‍ തപാല്‍ ഓഫീസുകളില്‍ നിന്ന് ഇ-പോസ്റ് വഴി കത്തയക്കുന്നതിന് ഉപയോഗിക്കാം. കേരളത്തിലെ 51 ഹെഡ് തപാല്‍ ഓഫീസുകളില്‍ ഈ സംവിധാനം ഇപ്പോഴുണ്ട്.
കേരളത്തിന് പുറമെ ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇ-പോസ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകളും കമ്പ്യൂട്ടറില്‍ നിന്ന് ഈ സംസ്ഥാനങ്ങളിലെ വിലാസങ്ങളിലേക്ക് ഇ-പോസ്റ് വഴി കത്തയക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.
രാജ്യത്തെ തപാല്‍ ഉരുപ്പടികളുടെ മൊത്തം അളവിന്റെ 10 ശതമാനവും കേരളത്തിലെ 5,067 തപാല്‍ ഓഫീസുകളിലായാണ് കൈകാര്യം ചെയ്യുന്നതെന്ന് കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൂരിപ്പിച്ച പാസ്പോര്‍ട്ട് അപേക്ഷകള്‍ കേരളത്തിലെ 155 തപാല്‍ ഓഫീസുകളില്‍ ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്. 400 തപാല്‍ ഓഫീസുകളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിക്കും.












Click it and Unblock the Notifications