ആന്റണി കരുണാകരനെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഐ ഗ്രൂപ്പും എ ഗ്രൂപ്പും തമ്മിലുള്ള പോര് മൂര്‍ച്ചിച്ചിരിക്കെ മുഖ്യമന്ത്രി എ. കെ. ആന്റണി കെ. കരുണാകരനെ സന്ദര്‍ശിച്ചു. കരുണാകരന്റെ ജവാഹര്‍ നഗറിലുള്ള വീട്ടിലെത്തിയ ആന്റണിയും കരുണാകരനും ഒരു മണിക്കൂറോളം സംസാരിച്ചു.
ഗള്‍ഫിലേക്ക് തിരിക്കുന്ന കരുണാകരന് ആന്റണി യാത്രാമംഗളം ആശംസിച്ചു. ഒക്ടോബര്‍ എട്ട് ചൊവാഴ്ച വൈകുന്നേരം നാല് മണിയ്ക്കാണ് ആന്റണി കരുണാകരനെ കാണാനെത്തിയത്. ഒരു മണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി.












Click it and Unblock the Notifications