കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്സിംഗ് സീറ്റുകള്‍ അമ്പത് വീതമാക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളിലെ സീറ്റുകള്‍ അമ്പത് വീതമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ നഴ്സിംഗ് കോളജുകളില്‍ 30 സീറ്റ് വീതമാണുള്ളത്.

നഴ്സിംഗ് കൗണ്‍സില്‍ നിശ്ചയിച്ച സൗകര്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുന്ന എല്ലാ കോളജുകളിലും സീറ്റ് വര്‍ധിപ്പിക്കും.

താരിഫ് റെഗുലേട്ടറി കമ്മിഷന്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനമായി. റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ടി. ജി. വിശ്വനാഥയ്യരാണ് സമിതിയുടെ ചെയര്‍മാന്‍.

ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ സംയോജിപ്പിച്ച് കേരള ശാസ്ത്ര കൗണ്‍സില്‍ രൂപീകരിക്കും. ഡോ. എം. എസ്. വല്യത്താനാണ് കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍. നാല് മാസത്തിനകം സമിതി രൂപീകരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X