നോട്ടീസിന് പത്മജ മറുപടി നല്‍കി
തിരുവനന്തപുരം: കെ പി സി സി നേതൃത്വം അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് പത്മജ വേണുഗോപാല്‍ മറുപടി നല്‍കി.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്ന് തന്നെ വിലക്കുന്ന അറിയിപ്പ് രേഖാമൂലമോ അല്ലാതെയോ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് പത്മജ മറുപടിയില്‍ വ്യക്തമാക്കിയത്.
കെ പി സി സി നേതൃത്വത്തെ ഒരു തരത്തിലും ധിക്കരിച്ചിട്ടില്ല. നേതൃത്വത്തെ ബഹുമാനിച്ചേ മുന്നോട്ടുപോകൂവെന്ന് പത്മജ മറുപടിയില്‍ പറഞ്ഞു. പത്മജയുടെ മറുപടി കെ പി സി സിയുടെ അച്ചടക്ക സമിതി പരിശോധിച്ച ശേഷം തീരുമാനമെടുക്കും.
ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ യൂണിയന് നേതൃത്വം നല്‍കുന്നുവെന്നതിന്റെ പേരിലാണ് പത്മജയ്ക്ക് കെ പി സി സി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.












Click it and Unblock the Notifications