Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജേക്കബ്

കോഴിക്കോട്: കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തിന് ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവും മന്ത്രിയുമായ ടി. എം. ജേക്കബ് വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയ ടി. എം. ജേക്കബ് ഒക്ടോബര്‍ ഒമ്പത് ബുധനാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.

കേരളത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസുകളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണ്. നിസ്സാര പ്രശ്നങ്ങളുടെ പേരിലാണ് താനടക്കമുള്ളവര്‍ ഭിന്നിച്ചുപോയത്. വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ.

പിളരുംതോറും വളരുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന മാണിയുടെ തത്വം അദ്ദേഹം തന്നെ കോഴിക്കോട്ട് വച്ച് തിരുത്തിയില്ലേയെന്ന് ജേക്കബ് ചോദിച്ചു.

കാവേരി നദീജല പ്രശ്നത്തില്‍ കേരളം ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+