ജമ്മു കശ്മീരില്‍ വോട്ടെണ്ണല്‍ തുടങ്ങി
ശ്രീനഗര്‍: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീര്‍ നിയമസഭയിലെ 87 മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 10 വ്യാഴാഴ്ച വോട്ടെണ്ണല്‍ തുടങ്ങി.
13 ജില്ലകളിലെ 15 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എതിരാളികളില്ലാത്ത രണ്ട് സ്ഥാനാര്‍ഥികള്‍ വോട്ടെണ്ണല്‍ കൂടാതെ തന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാല് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ തീവ്രവാദികള്‍ വ്യാപകമായ അക്രമം നടത്തിയിരുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ് ചെയര്‍മാനും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ഒമര്‍ അബ്ദുള്ള ആദ്യഘട്ടത്തില്‍ 300 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ക്വാസി മുഹമ്മദ് അഫ്സലാണ് ഒമറിന്റെ എതിരാളി.












Click it and Unblock the Notifications