കശ്മീര്‍: കോണ്‍ഗ്രസ് മുന്നില്‍
ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്.
23 സീറ്റില്‍ കോണ്‍ഗ്രസും 21 സീറ്റില്‍ ഒമര്‍ അബ്ദുള്ള നയിയ്ക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സും 17 സീറ്റില്‍ പി ഡി പി യും മുന്നിലാണ്. ആകെ 87 സീറ്റുകളാണുള്ളത്. ഇതോടെ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായി. ഇതുവരെ ആകെ 80 സീറ്റുകളിലെ ലീഡ് നിലയാണ് അറിവായത്. നാഷണല്‍ കോണ്‍ഫറന്‍സിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിയ്ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വന്‍ നേട്ടം കൊയ്തെന്ന് വേണം കരുതാന്‍.
പൂര്‍ണ്ണമായി ഫലം പ്രഖ്യാപിയ്ക്കാന്‍ ഇനിയും വൈകും. പക്ഷേ ഇപ്പോള്‍ കാണുന്ന ലീഡ് നിലയില്‍ നിന്ന് കാര്യമായ മാറ്റം വരുകില്ലെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഫലം പ്രഖ്യാപിച്ച ഫുല്‍വാമ സീറ്റ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ (പി ഡി പി) മുഹമ്മദ് മഖ്ബൂല്‍ നേടി.
നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിയും ഭക്ഷ്യവകുപ്പു മന്ത്രിയുമായ ബഷീര്‍ അഹമ്മദ് സെന്‍ ഗ്രൂപ്പിനെയാണ് മഖ്ബൂല്‍ പരാജയപ്പെടുത്തിയത്. 2383 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.


Click it and Unblock the Notifications