കശ്മീര്‍: ആര്‍ക്കും ഭൂരിപക്ഷമില്ല
ശ്രീനഗര്‍: കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും ഭരിയ്ക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒമര്‍ അബ്ദുള്ള നേതൃത്ത്വം നല്‍കുന്ന ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിനാണെങ്കിലും മന്ത്രി സഭയുണ്ടാക്കാന്‍ അവര്‍ അവകാശം ഉന്നയിയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസും പി ഡി പി യും ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാനായി അവകാശം ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. കേണ്‍ഗ്രസ് മന്ത്രിസഭയുണ്ടാക്കിയാല്‍ ഗുലാം നബി ആസാദായിരിയ്ക്കും മുഖ്യമന്ത്രി. പി ഡി പി യുടെ പ്രതിനിധി ഉപ മുഖ്യമന്ത്രിയുമാവും. പി ഡി പി യുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ ഉണ്ടാക്കിയിരുന്നു. പി ഡി പി മത്സരിച്ച പത്ത് സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചിരുന്നു.
കോണ്‍ഗ്രസ് നേതൃത്ത്വത്തില്‍ കശ്മീരില്‍ മന്ത്രി സഭ ഉണ്ടാക്കിയാല്‍ നാഷണല്‍ കോണ്‍ഫറന്‍സില്ലാത്ത ആദ്യത്തെ മന്ത്രിസഭയായിരിയ്ക്കും ഇത്.
ഇതിനിടെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഷേക്ക് അബ്ദുള്ള വെള്ളിയാഴ്ച രാജിവയ്ക്കുമെന്ന് വ്യക്തമാക്കി. പുതിയ മന്ത്രിസഭയ്ക്ക് വഴി ഒരുക്കാനായി ക്കൂടിയാണിത്.












Click it and Unblock the Notifications