ഒമര്‍ അബ്ദുള്ളയ്ക്ക് തോല്‍വി
ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള തോറ്റു. 3690 വോട്ടുകള്‍ക്ക് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ക്വസി മുഹമ്മദ് അഫ്സല്‍ ആണ് ഒമറിനെ തോല്പിച്ചത്.
ഗാന്ധര്‍ബാല്‍ മണ്ഡലത്തിലാണ് ഒമര്‍ മത്സരിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാവേണ്ടത് ഒമര്‍ അബ്ദുള്ളയായിരുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് ഒമര്‍ അബ്ദുളള അച്ഛന്‍ ഷേക്ക് അബ്ദുള്ളയില്‍ നിന്ന് പാര്‍ട്ടിയുടെ പൂര്‍ണ്ണ അധികാരം ഏറ്റെടുത്തത്.
ഈ നേതൃത്ത്വ മാറ്റമാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് കരുതുന്നവരുണ്ട്. ഒമര്‍ നയിച്ച പാര്‍ട്ടിയ്ക്കും തിരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications