ബി എസ് എന്‍ എല്‍ മൊബൈല്‍ കേരളത്തില്‍ ഈ മാസം
തിരുവനന്തപുരം: കേരളത്തില്‍ ബി എസ് എന്‍ എല്‍ ഈ മാസം മൊബൈല്‍ സര്‍വീസ് തുടങ്ങും.
ഈ മാസം 19 ന് ലഖ്നൊവില്‍ പ്രധാനമന്ത്രി വാജ് പേയി ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് ഉത്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചാണ് കേരളത്തിലും ഈ സര്‍വീസ് ലഭ്യമാവുന്നത്.
ബി എസ് എന്‍ എല്ലിന്റെ കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പി പി രാമചന്ദ്രനാണ് ഇത് തിരുവനന്തപുരത്ത് വാര്‍ത്താ ലേഖകരോട് പറഞ്ഞത്. സെല്‍ ഒണ്‍ എന്ന പേരിലാണ് ഈ മൊബൈല്‍ സര്‍വിസ് അറിയപ്പെടുക. പ്രീപെയ്ഡ് മൊബൈല്‍ സൗകര്യത്തിന് എക്സ് സെല്‍ എന്നായിരിയ്ക്കും പേര്. മികച്ച സാങ്കേതിക സൗകര്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ആദ്യ ഘട്ടം ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് കണക്ഷന്‍ നല്‍കാനാണ് ഉദ്ദേശിയ്ക്കുന്നത്. രണ്ടാം ഘട്ടം രണ്ട് ലക്ഷം പേര്‍ക്കുകൂടി കണക്ഷന്‍ നല്‍കും.
കേരളത്തിലെ 100 നഗരങ്ങളിലും 2000 കിലോമീറ്റര്‍ റോഡിലും ഈ സൗകര്യം ലഭ്യമാവും. ദേശീയ, അന്തര്‍ ദേശീയ റോമിംഗ് സൗകര്യം സെല്‍ ഒണ്‍ ല്‍ ഉണ്ടാവും. വോയിസ് മെയില്‍, വാപ്പ് അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ഇവയും മൊബൈലില്‍ ലഭ്യമാക്കും. സൗകര്യങ്ങള്‍ പോലെ തന്നെ നിരക്കുകളും ഏറ്റവും ആകര്‍ഷണീയമായിരിയ്ക്കുമെന്ന് രാമചന്ദ്രന്‍ വ്യക്തമാക്കി. ഇപ്പോള്‍ നിരക്കുകള്‍ വെളിപ്പെടുത്താന്‍ പറ്റില്ല. നിരക്കുകള്‍ക്ക് അവസാന അനുമതി കിട്ടേണ്ടതുണ്ട്.
ഒരേ ലൈനില്‍ നിന്ന് തന്നെ ടെലഫോണും ഇന്റര്‍നെറ്റ് സൗകര്യവും ഒരുമിച്ച് കിട്ടുന്ന സംവിധാനം ബി എസ് എന്‍ എല്‍ മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്നുണ്ട്. ആദ്യം ഇത് കൊച്ചിയിലായിരിയ്ക്കും ഏര്‍പ്പെടുത്തുക.
ഈ വര്‍ഷം 1554.99 കോടി രൂപകൂടി ബി എസ് എന്‍ എല്‍ കേരളത്തില്‍ മുതല്‍ മുടക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിയ്ക്കാനായാണിത്.












Click it and Unblock the Notifications