ചീഫ് സെക്രട്ടറി കോടതി അലക്ഷ്യം കാട്ടി
കൊച്ചി: ആരോഗ്യ വകുപ്പ് സെക്രട്ടറി ആയിരിക്കെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍ കോടതി അലക്ഷ്യം കാട്ടിയതായി ഹൈ കോടതി കണ്ടെത്തി.
പ്രവേശന പരീക്ഷാ കണ്ട്രോളറായിരുന്ന രുദ്ര ഗംഗാധരന്‍ ഐ എ എസ്, മെഡിയ്ക്കല്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ എം ഒ അന്നമ്മ എന്നിവരും കോടതി അലക്ഷ്യം കാട്ടിയതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ജസ്റിസ് മുഹമ്മദ് ഷാഫിയാണ് ഇത് വ്യക്തമാക്കിയത്.
ഉദ്വോഗസ്ഥര്‍ കോടതി അലക്ഷ്യം കാട്ടിയതായി കാണിച്ച് തിരുവനന്തപുരം സ്വദേശി ജോസഫ് ഷാജു നല്‍കിയ പരാതിയുടെ 20 പേജുള്ള വിധിയിലാണ് ജഡ്ജി ഇത് വ്യക്തമാക്കിയത്. എം ഫാം സീറ്റുകള്‍ അനുവദിയ്ക്കുന്നതില്‍ കോടതിയുടെ നിര്‍ദ്ദേശങ്ങല്‍ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു ജോസഫ് ഷാജുവിന്റെ പരാതി. എന്‍ ചന്ദ്രശേഖരന്‍ നായരുടെ പേരില്‍ ഹാജരാക്കിയ സത്വവാഗ്മൂലം സത്യ വിരുദ്ധമായിരുന്നെന്നാണ് കോടതി വ്യക്തമാക്കിയത്. സര്‍ക്കാര്‍ തലത്തില്‍ എത്ര വലിയ സ്ഥാനത്തായിരുന്നാലും കോടതി ഇത്തരം വീഴ്ചകള്‍ വളരെ ഗൗരവതരമായാണ് കാണുന്നതെന്നും വിധിയില്‍ പറയുന്നു.
പരാതി ബാക്കി നടപടികള്‍ക്കായി ഡിവിഷന്‍ ബഞ്ചിന് വിട്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications