കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം എറണാകുളം കമ്മിറ്റിയിലും കമ്മിഷന്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ ശുദ്ധീകരണത്തിന് പിന്നാലെ എറണാകുളം ജില്ലാ കമ്മിറ്റിയും പാര്‍ട്ടിയിലെ അഴിമതി അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചു.

എറണാകുളം ജില്ലയിലെ ചില പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്. പി. എസ്. മോഹനന്‍, പി. കെ. മോഹനന്‍, എം. പി. പത്രോസ് എന്നിവരാണ ്കമ്മിഷനിലെ അംഗങ്ങള്‍.

ഒക്ടോബര്‍ നാലിന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തില്‍ വിവിധ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ കമ്മിഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

എറണാകുളം റെയില്‍വെ ഗുഡ്ഷെഡിലെ തൊഴിലാളികള്‍ സമാഹരിച്ച മൂന്ന് ലക്ഷം രൂപ തിരിമറി നടത്തിയ സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യുന്നതിനിടെ മറ്റ് ചില അഴിമതി ആരോപണങ്ങളും യോഗത്തിലുയര്‍ന്നു. ജില്ലാ സെക്രട്ടറിയേറ്റിലെ ചില നേതാക്കളും അഴിമതി ആരോപണത്തിന് വിധേയമായി. തുടര്‍ന്നാണ് എല്ലാ ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ തീരുമാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X