Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഡ് ഷെഡിംഗ് വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളില്‍ കൂടി അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ആറ് മണിയ്ക്കിടയിലും 10 മണിയ്ക്കിടയിലുമാണ് ലോഡ് ഷെഡിംഗ്.

അതിനിടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന വിവരം അറിയിച്ചയുടനെ എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിരക്ക് വര്‍ധ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. നേരിയ വര്‍ധനവ് മാത്രമാണ് വരുത്തിയതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നിരക്കില്‍ രണ്ട് മടങ്ങ് വര്‍ധനവാണ് ഫലത്തില്‍ വരുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മറ്റൊരു പ്രസ്താവനയില്‍ സി പി എം നേതാവ് പിണറായി വിജയനും നിരക്ക് വര്‍ധിപ്പിച്ച നടപടിയെ അപലപിച്ചു. നിരക്ക് വര്‍ധനവിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്ന് ഡി ഐ എഫ് ഐ സംസ്ഥാന സെക്രട്ടറി ശശിധരന്‍ അറിയിച്ചിട്ടുണ്ട്.

നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം കോടതിയെ സമീപിക്കുമെന്ന് ബി ജെ പി ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. പി. മുകുന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+